ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷവസാനത്തോടെ പുറത്തിറക്കും
ദമ്മാം: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമ രൂപം ഈ വർഷവസാനത്തോടെ പുറത്തിറക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദാവി. വിസ നടപ്പിലാകുന്നത് സംബന്ധിച്ച തിയ്യതിയും ഇതിനോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഐ.എം.എഫിൻറെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൽ-ബദാവി. ഗൾഫ് മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന പദ്ധതിയായി ജി.സി.സി വിസ മാറുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ട്രാവൽ ആന്റ് ടൂറിസ്റ്റ് മേഖലയിൽ വലിയ വളർച്ചക്കും കുതിച്ചു ചാട്ടത്തിനും […]










