സൗദി ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 5,880 കോടി റിയാല്‍ ലാഭം
ജിദ്ദ – സൗദി ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കഴിഞ്ഞ വര്‍ഷം 5,880 കോടി റിയാല്‍ ലാഭവിഹിതമായി ലഭിച്ചതായി കണക്ക്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം പി.ഐ.എഫിന് ലഭിച്ച ലാഭവിഹിതം 151 ശതമാനം തോതില്‍ ഉയര്‍ന്നു. സൗദി ഷെയര്‍മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത 25 കമ്പനികളില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ 18 കമ്പനികളും കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിത വിതരണം പ്രഖ്യാപിച്ചിട്ടുണ്ട്. മആദിനും സാപ്റ്റ്കോയും ഇഅ്മാറും […]