റിയാദ് : സൗദി അറേബ്യയിലെ 12 പ്രവിശ്യകളില്‍ ഇന്ന് ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, ഹായില്‍, ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നീ പ്രവിശ്യകളിലാണ് ഇടിയോട് കൂടിയുളള കനത്ത മഴക്ക് സാധ്യതയുളളത്. ചെങ്കടലില്‍ 40 കി.മീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഉള്‍ക്കടലില്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റു വീശും. ഇത് കാരണം തിരമാലകള്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങും.