അബുദാബി : നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവക്കൊപ്പം ഒരേസമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
ഈ ദിവസങ്ങളില്‍ യു.എ.ഇയില്‍നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.