ജിദ്ദ : ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നു. ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഹയ്യു സാമിർ, ഷറഫിയ, ഹയ്യു സലാം, റൌദ, മഹ്ജര്‍ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുന്നുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.