ദോഹ : ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഇ-സേവനം ആരംഭിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം.
പ്രാദേശിക താമസക്കാരെ നിയമിക്കുന്ന പ്രക്രിയ ലളിതമാക്കി, അതുവഴി വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിനുള്ള സമയവും ചെലവും കുറക്കും.
ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കുമായി (ക്യുഡിബി) സഹകരിച്ച് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച ”സംരംഭകര്‍ക്കുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍” എന്ന സെമിനാറിലാണ് പുതിയ സേവനത്തെ കുറിച്ച് വിശദീകരിച്ചത്. മന്ത്രാലയം നല്‍കുന്ന പുതിയ സേവനങ്ങളെക്കുറിച്ച് സംരംഭകരെ പരിചയപ്പെടുത്തുകയാണ് സെമിനാര്‍ ലക്ഷ്യമിടുന്നതെന്ന് എംപ്ലോയ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം മേധാവി സേലം ദര്‍വിസ് അല്‍ മുഹന്നദി വ്യക്തമാക്കി .
സംരംഭകര്‍ക്കായി 25 ഓളം ഡിജിറ്റല്‍ സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്നുണ്ട്. മന്ത്രാലയം നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ബിസിനസ്സ് ഉടമകള്‍ക്കും സംരംഭകര്‍ക്കും ഇടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയാണ് സെമിനാറുകളുടെ ലക്ഷ്യം.
വര്‍ക്ക് പെര്‍മിറ്റ്, തൊഴിൽ ബന്ധങ്ങൾ, പരിശോധന, തൊഴിൽ തര്‍ക്കങ്ങള്‍, സ്വകാര്യ മേഖലയിലെ സ്വദേശി വൽക്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത സെമിനാറിൽ വവിധ വകുപ്പുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.