ജിദ്ദ : ജിദ്ദയും ബഹറയും അടക്കം മക്കയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മിതമായ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനമെങ്കിലും ചില സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പിൽ പറയുന്നു.