ജിദ്ദ : റെഡ് സീ വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാന ദ്വീപ് ആയ ശൂറയിൽ റെഡ് ഡീ ഫോർസീസൺസ് റിസോർട്ട് നിർമിക്കാൻ റെഡ് സീ ഗ്ലോബൽ കമ്പനിയും കിംഗ്ഡം ഹോൾഡിംഗ് കമ്പനിയും കരാർ ഒപ്പുവെച്ചു. 200 കോടി റിയാൽ നിക്ഷേപത്തോടെ നിർമിക്കുന്ന റിസോർട്ടിന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതി റെഡ് സീ ഗ്ലോബൽ കമ്പനിക്കും ശേഷിക്കുന്ന പകുതി കിംഗ്ഡം ഹോൾഡിംഗ് കമ്പനിക്കുമായിരിക്കും. 149 ഹോട്ടൽ സ്യൂട്ടുകളും യൂനിറ്റുകളും 31 പാർപ്പിട യൂനിറ്റുകളും ആറു റെസ്റ്റോറന്റുകളും സെയിൽസ് ഔട്ട്‌ലെറ്റുകളും കോൺഫറൻസ്, ഇവന്റ് ഏരിയകളും കുട്ടികൾക്കുള്ള വിനോദ ഏരിയകളും മറ്റും ഫോർ സീസൺസ് റിസോർട്ടിൽ അടങ്ങിയിരിക്കും.