ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

വാഹന കൈമാറ്റം ഇനി അബ്ശിർ വഴി ചെയ്യാം; പുതിയ എട്ടു സേവനങ്ങൾ ഉൾപ്പെടുത്തി

ജിദ്ദ : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പൊതുസുരക്ഷാ വകുപ്പ് എട്ടു സേവനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തി. പുതിയ സേവനങ്ങൾ പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമിയും നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോ. ഉസാം അൽവഖീതും ചേർന്ന് ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾക്കിടയിൽ വാഹന ഉടമസ്ഥാവകാശമാറ്റം, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റൽ, കാർ ഷോറൂമുകളിൽ നിന്ന് വാഹന രജിസ്‌ട്രേഷൻ ഇഷ്യു ചെയ്യൽ, ബൈക്ക് ഉടമസ്ഥാവകാശമാറ്റം, ബൈക്ക് രജിസ്‌ട്രേഷൻ ഇഷ്യു ചെയ്യൽ, അഡ്വാൻസ്ഡ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ പുതുക്കൽ, കസ്റ്റംസ് കാർഡ് റെന്റൽ സർവീസ് എന്നീ സേവനങ്ങളാണ് പൊതുസുരക്ഷാ വകുപ്പ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 350 ലേറെ സേവനങ്ങൾ അബ്ശിർ പ്ലാറ്റ്‌ഫോം വഴി നൽകുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും അബ്ശിർ സഹായിക്കുന്നു.
കഴിഞ്ഞ മാസം അബ്ശിർ വഴി സ്വദേശികൾക്കും വിദേശികൾക്കും 35.5 ലക്ഷത്തിലേറെ സേവനങ്ങൾ നൽകി. അബ്ശിർ ഇൻഡിവിജ്വൽസ് വഴി 19.5 ലക്ഷത്തിലേറെ സേവനങ്ങളും അബ്ശിർ ബിസിനസ് വഴി 16 ലക്ഷത്തിലേറെ സേവനങ്ങളും നൽകി. അബ്ശിർ ഇൻഡിവിജ്വൽസ് വഴി ജവാസാത്ത് ഡയറക്ടറേറ്റിൽ നിന്ന് 2,53,040 ഇഖാമ പുതുക്കലുകൾ, 1,84,688 റീ-എൻട്രി വിസകൾ, 2,89,431 സൗദി പാസ്‌പോർട്ട് പുതുക്കലുകൾ, 19,605 റീ-എൻട്രി ദീർഘിപ്പിക്കലുകൾ, പത്തു വയസിൽ കുറവുള്ളവർക്കുള്ള 47,713 പാസ്‌പോർട്ട് ഇഷ്യു ചെയ്യൽ-പുതുക്കലുകൾ, 22,702 മുഖീം റിപ്പോർട്ട് സേവനം, 6,086 ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ, 11,017 സ്‌പോൺസർഷിപ്പ് മാറ്റൽ, പുതിയ വിസയിൽ എത്തുന്ന വേലക്കാരികളെ സ്‌പോൺസർമാരെ പ്രതിനിധീകരിച്ച് എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കാനുള്ള 2,110 ഓഥറൈസേഷനുകൾ എന്നീ സേവനങ്ങളാണ് കഴിഞ്ഞ മാസം നൽകിയത്.
അബ്ശിർ ബിസിനസ് വഴി 3,60,740 ഇഖാമ പുതുക്കലുകൾ, 97,771 റീ-എൻട്രികൾ, 44,937 സ്‌പോൺസർഷിപ്പ് മാറ്റം, 21,998 റീ-എൻട്രി ദീർഘിപ്പിക്കൽ, 7,402 മുഖീം റിപ്പോർട്ട്, 7,413 ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ, 5,030 പ്രൊബേഷൻ കാലത്ത് ഫൈനൽ എക്‌സിറ്റ്, 2,860 റീ-എൻട്രി റദ്ദാക്കൽ, 3,939 പ്രൊഫഷൻ മാറ്റൽ, 5,903 പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ രേഖകൾ തപാൽ മാർഗം വിലാസത്തിൽ നേരിട്ട് എത്തിക്കാനുള്ള 25,379 അപേക്ഷകളിൽ നടപടികൾ സ്വീകരിക്കൽ എന്നീ സേവനങ്ങളാണ് ജവാസാത്ത് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം നൽകിയത്.
അബ്ശിർ ഇൻഡിവിജ്വൽസ് വഴി 1,26,950 വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കൽ, അപകടങ്ങളിൽ പെട്ട വാഹനങ്ങളിൽ റിപ്പയർ ജോലികൾ ചെയ്യാനുള്ള 94,655 അനുമതി പത്രങ്ങൾ, വാഹനങ്ങൾ ഓടിക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 88,443 ഓഥറൈസേഷനുകൾ, 71,480 ഡ്രൈവിംഗ് ലൈസൻസുകൾ, 27,567 നമ്പർ പ്ലേറ്റ് മാറ്റൽ, കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന 23,595 വാഹനങ്ങൾ ഉടമകളുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, 19,774 വാഹന വിൽപന, വാഹന ഇൻഷുറൻസ് കാലാവധിയെ കുറിച്ച 17,853 അന്വേഷണങ്ങളിൽ മറുപടികൾ എന്നീ സേവനങ്ങൾ ട്രാഫിക് ഡയറക്ടറേറ്റ് നൽകി.
വാഹനമോടിക്കാനുള്ള 95,961 ഓഥറൈസേഷനുകൾ, 51,054 യഥാർഥ വാഹന ഉപയോക്താവിനെ ഉൾപ്പെടുത്തൽ, ഗതാഗത നിയമ ലംഘനങ്ങളെ കുറിച്ച 34,973 അന്വേഷണങ്ങളിൽ മറുപടികൾ, 35,702 വാഹന ഉടമസ്ഥാവകാശ മാറ്റം വിലക്കാനുള്ള അപേക്ഷകളിൽ നടപടികൾ, സ്ഥാപനങ്ങളുടെ പേരിൽ വാഹനം ഇഷ്യു ചെയ്യാനുള്ള 12,786 അനുമതികൾ, വിസിറ്റ് വിസക്കാർക്ക് വാഹനമോടിക്കാനുള്ള 8,834 ഓഥറൈസേഷനുകൾ, 4,485 വാഹന രജിസ്‌ട്രേഷൻ പുതുക്കലുകൾ, വാഹനങ്ങളെ കുറിച്ച 3,212 അന്വേഷണങ്ങളിൽ മറുപടികൾ, ഡ്രൈവിംഗ് ലൈസൻസിനെ കുറിച്ച 1,369 അന്വേഷണങ്ങളിൽ മറുപടികൾ എന്നീ സേവനങ്ങൾ അബ്ശിർ ബിസിനസ് വഴിയും ട്രാഫിക് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം നൽകി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!