മക്ക : ഒന്നര വര്‍ഷത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം മക്ക ബസ് സര്‍വീസ് ആരംഭിച്ചതായി മക്ക റോയല്‍ കമ്മീഷന് അറിയിച്ചു. വിശുദ്ധ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബസ് സര്‍വീസ് വേഗതയേറിയതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക സീറ്റുകള്‍ ബസുകളിലുണ്ട്.
പൊതുഗതാഗത മേഖലയില്‍ സൗദി വനിതകള്‍ക്കും പുരുഷന്മാര്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച കൈവരിക്കുകയും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
400 ബസുകള്‍ പങ്കെടുത്ത ഒന്നര വര്‍ഷത്തെ പരീക്ഷണ ഓട്ടത്തില്‍ 17 ലക്ഷം ട്രിപ്പിലൂടെ 100 മില്യന്‍ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. 2022 ഫെബ്രുവരിയിലാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. 560 കിലോമീറ്റര്‍ പരിധിയില്‍ 12 പാതകളില്‍ 438 സ്റ്റേഷനുകളാണ് മക്ക ബസിനുള്ളത്. വിഷന്‍ 2030 പദ്ധതികളില്‍ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനുളള സംരംഭങ്ങളിലൊന്നാണ് മക്ക ബസ് പദ്ധതി. മക്ക നഗരത്തിലെ ജനത്തിരക്ക് കുറക്കാനും താമസക്കാരുടെയും സന്ദര്‍ശകരുടെയും അഭിലാഷങ്ങള്‍ നിറവേറ്റാനും പദ്ധതി വഴി സാധിച്ചതായി കമ്മീഷന് അറിയിച്ചു.
ഒന്നര വര്‍ഷത്തെ ട്രയല്‍ സര്‍വീസിന് ശേഷം മക്ക ബസ് ഓട്ടം തുടങ്ങി
