ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ 75 നഗരങ്ങൾ കൂടെ 5G ആക്കാൻ എസ്.ടി.സി

ജിദ്ദ : സൗദി ടെലികോം ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ 5-ജി നെറ്റ്‌വർക്കിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന് തുടക്കമിട്ടു. സൗദിയിലെ 75 ലേറെ നഗരങ്ങളിലും ചെറുനഗരങ്ങളിലും 5-ജി നെറ്റ്‌വർക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതിക്ക് എസ്.ടി.സി ഗ്രൂപ്പ് ഭീമമായ നിക്ഷേപമാണ് നടത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും അഞ്ചാം തലമുറ ശൃംഖല സാങ്കേതികവിദ്യ എത്തിക്കുന്നതിൽ കമ്പനി വിജയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് രാജ്യത്തെ 75 നഗരങ്ങളിലേക്കു കൂടി കമ്പനി 5-ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നത്. വിപുലീകരണത്തിനും വളർച്ചക്കുമുള്ള ഗ്രൂപ്പിന്റെ തന്ത്രത്തിന് അനുസൃതമായി, നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള നിക്ഷേപങ്ങൾ സൗദിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനും പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കാനും ഗുണനിലവാരമുള്ള തൊഴിവലസരങ്ങൾ സൃഷ്ടിക്കാനും ആളുകളുടെ ജീവിതത്തെ ഡിജിറ്റൽ രീതിയിൽ സമ്പന്നമാക്കാനും സഹായിക്കും.
2019 ൽ അഞ്ചു പ്രധാന നഗരങ്ങളിലെ 35 ശതമാനത്തിലേറെ നിവാസികൾക്ക് എസ്.ടി.സി 5-ജി സേവനം ലഭ്യമാക്കിയിരുന്നു. റിയാദ്, ജിദ്ദ, മക്ക, മദീന, ദമാം നഗരങ്ങളിലാണ് കമ്പനി ആദ്യമായി 5-ജി സേവനം ലഭ്യമാക്കിയത്. തൊട്ടടുത്ത വർഷം രാജ്യത്തെങ്ങുമായി 75 നഗരങ്ങളിലേക്കു കൂടി 5-ജി സേവനം വ്യാപിപ്പിച്ചു. പിന്നീടുള്ള വർഷങ്ങളിലും 5-ജി സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തുടർന്നു. കഴിഞ്ഞ വർഷാവസാനത്തോടെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും 5-ജി സേവനം ലഭ്യമാക്കാൻ എസ്.ടി.സി ഗ്രൂപ്പിന് സാധിച്ചു. അഞ്ചു പ്രധാന നഗരങ്ങളിലെ മുഴുവൻ ടവറുകളിലും നൂതന അഞ്ചാം തലമുറ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന് വലിയ നിക്ഷേപം നടത്തി ഈ വർഷം എസ്.ടി.സി ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും അഭൂതപൂർവവുമായ വിപുലീകരണ പ്രക്രിയയിലൂടെ ഒരു പുതിയ ഉയരത്തിലെത്താൻ തീരുമാനിക്കുകയായിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!