ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ ഞെട്ടിക്കാൻ സൗദി: സാഹസികതയും പ്രകൃതിയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കാൻ നിയോം പദ്ധതി

ജിദ്ദ : സാഹസികതയും പ്രകൃതിയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കാൻ നിയോം പദ്ധതി പ്രദേശത്ത് ലീജ എന്ന പേരിൽ പുതിയ പരിസ്ഥിതി സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതി നിയോം കമ്പനി ഡയറക്ടർ ബോർഡ് പരസ്യപ്പെടുത്തി. നിയോമിലെ താഴ്‌വരകൾക്കും പർവതങ്ങൾക്കും ഇടയിലുള്ള സ്വാഭാവിക മരുപ്പച്ചക്കുള്ളിൽ മൂന്നു ഹോട്ടലുകളും ആഡംബര സൗകര്യങ്ങളും അടങ്ങിയതാണ് ലീജ പദ്ധതി. വിനോദസഞ്ചാരവും കായികാനുഭവങ്ങളും പര്യവേക്ഷണ സാഹസികതകളും വിവിധ സേവനങ്ങളും ലീജ നൽകും.
സൗദിയിലെ ഇക്കോ-ടൂറിസം കേന്ദ്രങ്ങളുടെ വൈവിധ്യത്തെയും സമൃദ്ധിയെയും പിന്തുണക്കുന്ന വിധത്തിൽ എൻജിനീയറിംഗ് ഇന്നൊവേഷനും നൂതന സാങ്കേതികവിദ്യകളുമായി ആകർഷകമായ പ്രകൃതിയുടെ ഘടകങ്ങൾ ലീജയിൽ സമന്വയിക്കുന്നു. നിയോമിൽ പുരാതനമായ പൈതൃകമുള്ള ഒരു അതുല്യമായ ചരിത്ര പ്രദേശത്താണ് ലീജ സ്ഥിതി ചെയ്യുന്നത്. അഖബ ഉൾക്കടലിന്റെ തീരത്തു നിന്നും പടിഞ്ഞാറ് മാസ്മരികമായ ജലാശയങ്ങളിൽ നിന്നും ആരംഭിച്ച് പ്രകൃതിദത്ത ഭൂപ്രദേശങ്ങൾക്കിടയിൽ, ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ജലപ്രവാഹങ്ങൾ രൂപമാറ്റങ്ങൾ വരുത്തിയ 400 മീറ്റർ വരെ ഉയരമുള്ള പർവതങ്ങക്കിടയിൽ ചുറ്റക്കറങ്ങുന്ന താഴ്‌വരയിൽ ഇത് വ്യാപിച്ചുകിടക്കുന്നു.
വിഷൻ 2030 പദ്ധതി ചട്ടക്കൂടിനുള്ളിൽ ശക്തവും സുസ്ഥിരവുമായ ഒരു ടൂറിസം മേഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന വിധത്തിൽ, ലീജ പ്രഖ്യാപനം വിവിധ മേഖലകളിൽ ആകർഷകവും വൈവിധ്യപൂർണവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാനുള്ള നിയോമിന്റെ കാഴ്ചപ്പാടിനെ സ്ഥിരീകരിക്കുന്നു. നിയോം ഡെസ്റ്റിനേഷനുകളുടെയും നഗരങ്ങളുടെയും ഏറ്റവും വലിയ ഭാഗം പ്രകൃതിദത്ത റിസർവ് ആയി സംരക്ഷിക്കാനുള്ള തന്ത്രത്തിന് അനുസൃതമായി ലീജ പ്രദേശത്തിന്റെ 95 ശതമാനം സ്ഥലം പ്രകൃതിക്കായി സംരക്ഷിക്കും. നൂതനായ പാരിസ്ഥിതിക രൂപകൽപനയും ഏറ്റവും പുതിയ നിർമാണ രീതികളും സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് കെട്ടിടങ്ങളും സൗകര്യങ്ങളും ചുറ്റുപാടുമുള്ള സ്വാഭാവിക പ്രകൃതി ദൃശ്യങ്ങളുമായി ലയിക്കുന്നു എന്ന് ഉറപ്പാക്കും.
ലോകത്തെ ഏറ്റവും മികച്ച വാസ്തുശിൽപികളുടെ മേൽനോട്ടത്തിലാണ് ലീജയിലെ ഹോട്ടലുകൾ രൂപകൽപന ചെയ്തത്. ഇവയുടെ രൂപകൽപന താഴ്‌വരക്ക് ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നു. സുസ്ഥിരമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ സന്ദർശകർക്ക് വിശിഷ്ടമായ അനുഭവങ്ങൾ ഉറപ്പാക്കും. ഓരോ ഹോട്ടലിലും 40 യൂനിറ്റുകൾ വീതം മൂന്നു ഹോട്ടലുകളിലും കൂടി ആകെ 120 ആഡംബര റൂമുകളും സ്യൂട്ടുകളും ഉൾപ്പെടുന്നു.
ഹോട്ടലുകളിൽ ആദ്യത്തെതായ അഡ്വഞ്ചർ ഹോട്ടൽ ആവേശകരമായ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി നൂതനമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്നു. താഴ്‌വരയുടെ അടയാളങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ ചുറ്റുപാടുമുള്ള ഭൂപ്രകൃതിയുമായി പൂർണമായി യോജിച്ച നിലയിലാണ് ഹോട്ടൽ നിർമിക്കുക. താഴ്‌വരയുടെ മുകൾ ഭാഗത്തും വശങ്ങൡലുമായി സവിശേഷ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ പാറകയറ്റവും മറ്റു ആവേശകരമായ അനുഭവങ്ങളും സമ്മാനിക്കും.
രണ്ടാമത്തെ ഹോട്ടൽ ഒയാസിസ് താഴ്‌വരയിലെ ഏറ്റവും വലിയ മരുപ്പച്ചയുടെ ഹൃദയഭാഗത്ത് പാറകൾ നിറഞ്ഞ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുക. താഴ്‌വരയുടെ അതുല്യ കാഴ്ചകളും വൈവിധ്യമാർന്ന സൗന്ദര്യവും നിറഞ്ഞ യാത്രയിൽ താഴ്‌വരയുടെ അടിയിൽ നിന്ന് കയറുന്ന ഒരു ഗോവണിയിലൂടെ ഹോട്ടൽ പ്രവേശന കവാടത്തിലെത്താം. മൂന്നാമത്തെ ഹോട്ടൽ വെൽനെസ് ശാന്തതക്കും ആകർഷകമായ പ്രകൃതിക്കും ഇടയിൽ വിശ്രമത്തിനുള്ള ആരോഗ്യകരമായ സങ്കേതമാണ്. ഹൈ-ടെക് റിഫഌക്റ്റീവ് കണ്ണാടികൾ ഹോട്ടലിന്റെ മുൻഭാഗത്തിന്റെ സവിശേഷതയാണ്. അത് ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും താഴ്‌വരയുടെ ചരിവുകളുടെയും ഭംഗി ഉയർത്തിക്കാട്ടുന്നു. താഴ്‌വരയുടെ സ്വാഭാവിക നീരൊഴുക്ക് ഗതി ഹോട്ടലിലൂടെയാണ് കടന്നുപോവുക. ഇത് സന്ദർശകർക്ക് സവിശേഷവും സംവേദനാത്മകവുമായ അനുഭവം സമ്മാനിക്കും.
നിയോമിലെ ഏറ്റവും പുതിയ ഡെസ്റ്റിനേഷനാണ് ലീജ. പദ്ധതിയിലെ പ്രധാന പ്രദേശങ്ങളായ സിന്ദാന ദ്വീപ്, നിയോം ആഡംബര ടൂറിസം കേന്ദ്രം, ഫ്യൂച്ചർ സിറ്റിയായ ദി ലൈൻ, ഗൾഫിലെ ആദ്യത്തെ ഔട്ട്‌ഡോർ സ്‌കീ ഏരിയ അടങ്ങിയ പർവത വിനോദസഞ്ചാര കേന്ദ്രമായ ട്രോജിന, നിയോമിൽ ശുദ്ധവും നൂതനവുമായ വ്യവസായങ്ങൾക്കുള്ള കേന്ദ്രമായ ഒക്‌സാജൻ എന്നിവ അടക്കമുള്ള നിയോം പദ്ധതിയിലെ പ്രധാന പ്രദേശങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!