റിയാദ് : ഫലസ്തീന് ജനതയെയും അവരുടെ പ്രതീക്ഷകളെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ലെങ്കിലും ഇസ്രായേലിനെതിരായ ആക്രമണം വിവരണാതീതമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ശനിയാഴ്ച റിയാദിലെത്തിയ ബ്ലിങ്കൻ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാനും സുരക്ഷയൊരുക്കാനും അമേരിക്ക പ്രവര്‍ത്തിക്കും. സിവിലിയന്മാരെ സംരക്ഷിക്കുന്നതിന് സൗദി അറേബ്യയോടൊപ്പം അമേരിക്ക നില്ക്കും. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് അമേരിക്ക എക്കാലവും സൗദിയൊടൊപ്പം നില്‍ക്കാറുണ്ട്. ബ്ലിങ്കൻ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സൗദി വിദേശകാര്യമന്ത്രി ബ്ലിങ്കനോട് അഭ്യര്‍ഥിച്ചു. അകമം തടയാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ. മാനുഷിക സഹായവിതരണം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു. മന്ത്രി ഫൈസല്‍ പറഞ്ഞു.
ഇന്നലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.