ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് അറബ് ലീഗ്

ജിദ്ദ : ഗാസക്കെതിരായ ഇസ്രായിൽ യുദ്ധവും ഉപരോധവും ഉടനടി അവസാനിപ്പിക്കണമെന്ന് പശ്ചിമേഷ്യൻ സംഘർഷം വിശകലനം ചെയ്യാൻ കയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അറബ് വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ആവശ്യപ്പെട്ടു. മുഴുവൻ കക്ഷികളും ആത്മസംയമനം പാലിക്കണം. സംഘർഷം തുടരുന്നതും വ്യാപിക്കുന്നതും വിനാശകരമായ മാനുഷിക, സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധം അവസാനിപ്പിക്കാനും മേഖലാ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനും അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് അറബ് ലീഗ് സത്വരവും ഫലപ്രദവുമായും പ്രവർത്തിക്കും. സംഘർഷം വ്യാപിക്കുന്ന പക്ഷം അതിന് എല്ലാവരും വില നൽകേണ്ടിവരുമെന്ന് അറബ് ലീഗ് വിദേശ മന്ത്രിമാരുടെ യോഗാവസാനത്തിൽ പുറത്തിറക്കിയ പ്രസ്താവന മുന്നറിയിപ്പ് നൽകി.
ഇരു ഭാഗത്തുമുള്ള സിവിലിയന്മാരെ കൊല്ലുകയും ലക്ഷ്യമിടുകയും ചെയ്യുന്നതിനെയും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ മുഴുവൻ പ്രവർത്തനങ്ങളെയും അറബ് വിദേശ മന്ത്രിമാർ അപലപിച്ചു. പൊതുമാനുഷിക മൂല്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി സിവിലിയന്മാരെ സംരക്ഷിക്കുകയും, സാധാരണക്കാരെയും തടവുകാരെയും ബന്ദികളെയും വിട്ടയക്കുകയും വേണം. ഫലസ്തീൻ ജനതക്കെതിരായ മുഴുവൻ ആക്രമണങ്ങളെയും വിദേശ മന്ത്രിമാർ അപലപിച്ചു.
ഗാസക്കെതിരായ ഉപരോധം അവസാനിപ്പിക്കണം. യു.എൻ ഏജൻസികൾ വഴി അടക്കം റിലീഫ് വസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഗാസയിൽ പ്രവേശിപ്പിക്കാൻ ഉടനടി അനുമതി നൽകണം. ഗാസയിലേക്കുള്ള വൈദ്യുതി, ജല വിതരണം നിർത്തിവെക്കാനുള്ള ഇസ്രായിലിന്റെ അന്യായമായ തീരുമാനങ്ങൾ റദ്ദാക്കണം. ഈ സന്നിഗ്ധ ഘട്ടത്തിൽ വലിയ വെല്ലുവിളികളെ നേരിടാൻ യുനൈറ്റഡ് നേഷൻസ് റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനെ പ്രാപ്തമാക്കുന്നതിന് അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും മതിയായ സാമ്പത്തിക സഹായം നൽകണം.
സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാൻ ഫലസ്തീനികളെ അറബ് ലീഗ് പിന്തുണക്കും. സ്വന്തം മണ്ണിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ശ്രമങ്ങൾക്കും അഭയാർഥികളുടെ പ്രശ്‌നം കൂടുതൽ വഷളാക്കുന്നതിനുമെതിരെ മുന്നറിയിപ്പ് നൽകുന്നു. യു.എൻ പ്രമേയങ്ങളുൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി പശ്ചിമേഷ്യൻ സംഘർഷത്തിനുള്ള സമഗ്ര പരിഹാരത്തിന്റെ ഭാഗമായി സ്വദേശത്തേക്ക് തിരിച്ചുവരാനുള്ള അഭയാർഥികളുടെ അവകാശം നിറവേറ്റുകയും അവർക്ക് നഷ്ടപരിഹാരം നൽകുകയും വേണം. തുടർച്ചയായ അധിനിവേശം മൂലം രൂക്ഷമായ പ്രതിസന്ധിയെ അയൽ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ഏതൊരു ശ്രമത്തെയും കൂട്ടായി നേരിടണം.
അധിനിവേശ ശക്തിയൊന്നോണമുള്ള കടമകൾ ഇസ്രായിൽ പാലിക്കണം. കൂടിയേറ്റ കോളനി നിർമാണം, കോളനികളുടെ വിപുലീകരണം, ഫലസ്തീൻ ഭൂമി കണ്ടുകെട്ടൽ, ഫലസ്തീനികളെ സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കൽ, ഫലസ്തീൻ നഗരങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കുമെതിരായ സൈനിക നടപടികൾ, വിശുദ്ധ കേന്ദ്രങ്ങൾക്കെതിരായ കൈയേറ്റങ്ങൾ എന്നിവ അടക്കം ദ്വിരാഷ്ട്ര പരിഹാരത്തിനും സമാധാന ശ്രമങ്ങൾക്കും തുരങ്കം വെക്കുകയും അധിനിവേശം ശാശ്വതമാക്കുകയും ചെയ്യുന്ന നിയമ വിരുദ്ധമായ മുഴുവൻ നടപടികളും ഇസ്രായിൽ നിർത്തിവെക്കണം.
1967 ജൂണിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം അടക്കം ഫലസ്തീനികളുടെ മുഴുവൻ നിയമാനുസൃത അവകാശങ്ങളും നിറവേറ്റുന്ന നിലക്ക് നീതിപൂർവകവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കൽ മാത്രമാണ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏക മാർഗം. പശ്ചിമേഷ്യയിൽ നീതിയുക്തമായ സമാധാനം സാധ്യമാക്കാൻ ഫലസ്തീൻ ജനതയുടെ നിയമപരമായ ഏക പ്രതിനിധിയായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഇസ്രായിലും തമ്മിൽ ഗൗരവമായ ചർച്ചകൾ ആരംഭിക്കുകയും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുകയും വേണം.
ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള യഥാർഥ രാഷ്ട്രീയ സാധ്യതകളുടെ തുർച്ചയായ അഭാവം നിരാശ ശാശ്വതമാക്കാനും സംഘർഷം വർധിക്കാനും തീവ്രവാദം ശക്തിപ്പെടാനും പിരിമുറുക്കവും അക്രമവും വർധിക്കാനും സമാധാന പ്രക്രിയയിലുള്ള വിശ്വാസം തകരാനും ഇടയാക്കും. ഫലസ്തീൻ അതോറിറ്റിക്ക് രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാൻ യു.എന്നിലെ അറബ് ഗ്രൂപ്പിനെയും അറബ് അംബാസഡേഴ്‌സ് കൗൺസിലിനെയും അറബ് ലീഗ് വിദേശ മന്ത്രിമാരുടെ യോഗം ചുമതലപ്പെടുത്തി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!