ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ വിമാനത്താവളത്തില്‍നിന്ന് ഹറമിലേക്ക് നേരിട്ട് റോഡ്: നിര്‍മാണം അവസാന ഘട്ടത്തില്‍

ജിദ്ദ:ജിദ്ദ വിമാനത്താവളത്തെയും മക്കയില്‍ വിശുദ്ധ ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണ ജോലികളുടെ അവസാന ഘട്ടത്തിന് തുടക്കമായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. റോഡ് നിര്‍മാണ ജോലികളുടെ 70 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഹജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായകമെന്നോണം ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി അതോറിറ്റി പറഞ്ഞു. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ച് ജിദ്ദയെയും മക്കയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പുതിയ റോഡ് ജിദ്ദ-മക്ക യാത്രാ സമയം 35 മിനിറ്റ് ആയി കുറക്കും. ഹജ്, ഉംറ തീര്‍ഥാടകരുടെ നീക്കം എളുപ്പമാക്കാനും നിലവിലെ ജിദ്ദ, മക്ക റോഡ് ആയ അല്‍ഹറമൈന്‍ റോഡ് അടക്കം മറ്റു റോഡുകളിലെ തിരക്ക് കുറക്കാനും പുതിയ റോഡ് സഹായിക്കും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും മക്കയെയും പുതിയ റോഡ് നേരിട്ട് ബന്ധിപ്പിക്കുന്നു.
ആകെ 73 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ഓരോ ദിശയിലും നാലു ട്രാക്കുകള്‍ വീതമാണുണ്ടാവുക. നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിന് ഏഴു കിലോമീറ്റും രണ്ടാം ഘട്ടത്തിന് 19 കിലോമീറ്ററും മൂന്നാം ഘട്ടത്തിന് 27 കിലോമീറ്ററും നാലാം ഘട്ടത്തിന് 20 കിലോമീറ്ററും നീളമാണുള്ളത്. ഒന്നാം ഘട്ടത്തിന്റെ 92 ശതമാനവും രണ്ടാം ഘട്ടത്തിന്റെ 93 ശതമാനവും മൂന്നാം ഘട്ടത്തിന്റെ 100 ശതമാനവും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാലാം ഘട്ടത്തിന്റെ ഒരു ശതമാനം ജോലികള്‍ ഇതിനകം പൂര്‍ത്തിയായതായും റോഡ്‌സ് ജനറല്‍ അതോറിറ്റി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!