സൌദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് നേടാനുള്ള പരിശോധന) ഓണ്ലൈനായി അപ്പോയിൻ്റ് മെൻ്റ് നിർബന്ധമാക്കി. എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാണ്. അപ്പോയിൻ്റ് മെൻ്റ് എടുക്കാതെ പരിശോധനക്കെത്തിയ നിരവധി വാഹനങ്ങളെ ഇന്ന് തിരിച്ചയച്ചു.
ഇലക്ട്രോണിക് പീരിയോഡിക് ടെക്നിക്കൽ ഇൻസ്പെക്ഷൻ പ്ലാറ്റ്ഫോം വഴിയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കേണ്ടത്. പരിശോധന സ്റ്റേഷനുകളിലേക്ക് പോകുന്നതിന് മുമ്പ് അപ്പോയിൻ്റ് മെൻ്റ് ബുക്ക് ചെയ്യണമെന്ന് വാഹന ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു.
വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.
Whatsappഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെയുള്ള റെഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gzy9Mxn43EX32Rqz9wCCH0
https://vi.vsafety.sa/en/book/apply ലിങ്കിൽ അമർത്തിയാണ് അപ്പോയിൻ്റ് മെൻ്റ് ബുക്ക് ചെയ്യേണ്ടത്. ഈ ലിങ്ക് വഴി വെബ് സൈറ്റിൽ പ്രവേശിച്ച് BOOK APPOINTMENT എന്നതിൽ അമർത്തുക. തുടർന്ന് വാഹന ഉടമയുടെ പേരും മൊബൈൽ നമ്പറും നൽകിയ ശേഷം വാഹനം സംബന്ധിച്ച വിവരങ്ങളും നൽകിയാൽ മതി. ഇപ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി വെബ് സൈറ്റിൽ നൽകിയ ശേഷം വാഹന ഉടമയുടേയും വാഹനത്തിൻ്റെയും വിവിരങ്ങൾ നൽകേണ്ടതാണ്.
വാഹന രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യം, വാഹനത്തിൻ്റെ നമ്പർ, രജിസ്ട്രേഷൻ ടൈപ്പ്, വാഹനത്തിൻ്റെ ഇനം എന്നിവ നൽകിയാൽ അപ്പോയിൻ്റ്മെൻ്റ് എളുപ്പത്തിൽ നേടാം. സൌദിയിലെ ഏത് മേഖലയിലെ ഏത് സ്റ്റേഷനിലാണ് പരിശോധനക്ക് എത്തുക എന്നും ഇവിടെ കൃത്യമായി നൽകേണ്ടതുണ്ട്. ഇതോടെ സ്റ്റേഷനിലേക്കെത്താനുള്ള റൂട്ട് മാപ്പും, തിയതിയും സമയവും ഉൾപ്പെടുന്ന അപ്പോയിൻ്റമെൻ്റ് ലഭിക്കും. മൊബൈലിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെയുള്ള റെഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gzy9Mxn43EX32Rqz9wCCH0