വിസ കച്ചവടം നടത്തിയ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് പിടികൂടി. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലധികം തട്ടിപ്പ് കമ്പനികള്‍ വഴി പ്രവര്‍ത്തിച്ച ഒരു അറബ് വംശജനേയും ഒരു ഏഷ്യന്‍ വംശജനേയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.