അബുദാബി- അമേരിക്കൻ ടെക്നോളജി ഭീമനായ ആപ്പിൾ യുഎഇയിലെ സ്റ്റോറുകളിൽ റീട്ടെയിൽ ജോലികൾക്കായി പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, യാസ് മാൾ, അബുദാബിയിലെ അൽ മരിയ ദ്വീപ് എന്നീ നാല് സ്റ്റോറുകളിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആപ്പിളിന്റെ കരിയർ സൈറ്റ് വഴി അപേക്ഷിക്കാം. ബഹുഭാഷാ കഴിവ് അധിക യോഗ്യതയാണ്.
ക്രിയേറ്റീവ്, ബിസിനസ് എക്സ്പേർട്ട്, ഓപ്പറേഷൻസ് എക്സ്പേർട്ട്, എക്സ്പേർട്ട്, ജീനിയസ്, സ്പെഷലിസ്റ്റ്, ടെക്നിക്കൽ സ്പെഷലിസ്റ്റ്, ബിസിനസ് പ്രോ തുടങ്ങിയ തസ്തികകളിലേക്കാണ് അവസരമുള്ളത്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
https://jobs.apple.com/en-in/search?location=united-arab-emirates-ARE