ജിദ്ദ: ഉംറ വിസയിൽ സൗദിയിലെത്തിയ ഒരു വ്യക്തിക്ക് കാർ ഓടിക്കാൻ അനുമതിയുണ്ടോ എന്ന ചോദ്യത്തിനു സൗദി മുറൂർ മറുപടി നൽകി.
ഇൻ്റർനാഷണൽ ലൈസൻസോ സ്വന്തം നാട്ടിലെ ലൈസൻസോ ഉള്ള സന്ദർശകർക്ക് സൗദിയിൽ വാഹനമോടിക്കാൻ അനുമതിയുണ്ട് എന്നാണ് മുറൂർ മറുപടി നൽകിയത്.
വാലിഡ് ആയ ലൈസൻസുള്ള സന്ദർശകർ സൗദിയിൽ പ്രവേശിച്ച് ഒർ വർഷം വരെ, അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് കാലാവധി അവസാനിക്കുന്നത് വരെ ആയിരിക്കും ഇത്തരത്തിൽ കാർ ഓടിക്കാൻ അനുവദിക്കുക.
ഉംറ വിസക്കാർക്ക് സൗദി അറേബ്യയിൽ എവിടെയും സന്ദർശിക്കാൻ അനുമതിയുണ്ടെന്ന അധികൃതരുടെ നേരത്തെയുള്ള പ്രസ്താവന ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
മുൻ കാലങ്ങളിൽ ഉംറ വിസ കാലാവധി ഒരു മാസമായിരുന്നെങ്കിൽ ഇപ്പോൾ മൂന്ന് മാസത്തേക്കാണ് ഉംറ വിസ ഇഷ്യു ചെയ്ത് നല്കുന്നത്. ഇത് സൗദിയിലേക്ക് വിദേശികളുടെ ഒഴുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.