ജിദ്ദ- സൗദിവൽക്കരണവും റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയും സംയുക്തമായി വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകളിൽ പരിശോധന നടത്തി. ലൈസൻസില്ലാതെയും കാലാവധി അവസാനിച്ച ലൈസൻസ് ഉപയോഗിച്ചും റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയിൽ പ്രവർത്തിക്കൽ, വസ്തുവിന്റെ പ്രമാണത്തിന്റെ കോപ്പിയോ ഫോട്ടോയോ കൈവശമില്ലാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സേവനം നൽകൽ, ബ്രോക്കറേജ് കരാറുകളും ഇടപാടുകളും ഇ-പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാതിരിക്കൽ, വർക്ക് പെർമിറ്റില്ലാത്ത വിദേശികളെ ജോലിക്കു വെക്കൽ, സ്‌പോൺസർ മാറി ജോലി ചെയ്യൽ അടക്കമുള്ള നിയമ ലംഘനങ്ങൾ പരിശോധനക്കിടെ കണ്ടെത്തി.