ജിദ്ദ:ദേശീയപതാക നിലത്ത് തള്ളിയിടുന്നതിന് ഒരു വർഷം വരെ തടവും 3,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പരസ്യമായോ വ്യാപാര സ്ഥാപനങ്ങളിൽ വെച്ചോ ദേശീയപതാക നശിപ്പിക്കൽ, നിലത്ത് തള്ളിയിടൽ അടക്കം ഏതെങ്കിലും രീതിയിൽ ദേശീയപതാകയെ അവഹേളിക്കുന്നവർക്കെല്ലാം ഈ ശിക്ഷ ലഭിക്കും. ദേശീയപതാകയും രാജകീയ പതാകയും ഭൂമിയുടെയും വെള്ളത്തിന്റെയും ഉപരിതലങ്ങളിൽ സ്പർശിക്കാൻ പാടില്ല. ട്രേഡ് മാർക്ക് എന്നോണവും പരസ്യത്തിനും നിയമത്തിൽ വ്യവസ്ഥ ചെയ്തതല്ലാത്ത മറ്റു ആവശ്യങ്ങൾക്കും ഏതെങ്കിലും രീതിയിൽ ദേശീയ പതാക ഉപയോഗിക്കുന്നതിനും വിലക്കുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.