SAUDI ARABIA - സൗദി അറേബ്യ കയ്യിൽ സൗദിയിലെ SAAB കാർഡ് ഉണ്ടോ? എങ്കിൽ വണ്ടിയുമായി അടുത്തുള്ള പെട്രോൾ പമ്പിൽ പോകാം പെട്രോളിന് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് SAAB BY GULF MALAYALAM NEWS September 23, 2023 0 Comments 1.90K Views റിയാദ്: സഊദി ദേശീയ ദിനം പ്രമാണിച്ച് പെട്രോൾ അടിക്കുന്നവർക്ക് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്ക്. ദേശീയ ദിനമായ ഇന്ന് മാത്രം മണിക്കൂറുകൾ മാത്രം ലഭിക്കുന്ന വൻ ഓഫർ രാജ്യത്തെ പ്രമുഖ ബാങ്ക് ആയ സാബ് (സഊദി അവ്വൽ ബാങ്ക്) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഊദി അവ്വൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോൾ അടിക്കുന്നവർക്ക് ആണ് ഓഫർ ലഭ്യമാകുക.വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകനൂറു റിയാലിന് മുകളിൽ പെട്രോൾ അടിക്കുന്നവർക്ക് 93 റിയാൽ ക്യാഷ് ബാക്ക് ആണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ബാങ്കിന്റെ തന്നെ ‘Umltay’, ‘My Card’ എന്നീ കാർഡുകൾക്ക് ഈ ഓഫർ ലഭ്യമാകില്ല. ഈ കാർഡുകൾ ഒഴികെ സാബിന്റെ ഏതെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഓഫർ ലഭിക്കും.നൂറു റിയാലിൽ കുറവാണ് പെട്രോൾ അടിക്കുന്നതെങ്കിൽ മുഴുവൻ തുകയും ക്യാഷ് ബാക്ക് ലഭിക്കും. ഇന്ന് രാത്രി 11 വരെയാണ് ഓഫർ.ഒന്നിലധികം സാബ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും കാർഡ് ഉടമയ്ക്ക് ഒരു തവണ മാത്രമേ ഓഫർ ലഭിക്കൂ. ക്യാഷ് രണ്ടാഴ്ച്ചക്കകം ഉടയുടെ എക്കൗണ്ടിലേക്ക് ക്രഡിറ്റാകും. പരാതികളുണ്ടെങ്കിൽ, 8001166866 എന്ന നമ്പറിൽ ബന്ധപ്പെടാം.