റിയാദ്:സൗദിയിൽ പൊടിക്കാറ്റ് നിരീക്ഷണവും പ്രവചനവും കുറ്റമറ്റതാക്കുന്നതിനായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു. പ്രാദേശികമായി പൊടിക്കാറ്റും മണൽക്കാറ്റും നിരീക്ഷിക്കുകയും മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുന്ന ഉപകരണങ്ങളും പ്രോഗ്രാമുകളും ഇറക്കുമതി ചെയ്യുക വഴി മേഖലയിലെ കാലാവസ്ഥ പ്രവചന രംഗത്ത് രാജ്യത്തിന്റെ ശക്തമായ സാന്നിധ്യം തെളിയിക്കാനാകും. ഈ രംഗത്തുള്ള പുരോഗതി പൊടിക്കാറ്റിനെയും കാലാവസ്ഥ വ്യതിയാനങ്ങളെയും നേരിടാനാവശ്യമായ മുൻകരുതലുകളെടുക്കാനും അതിനാവശ്യമായ പ്രതിരോധ മാർഗങ്ങളും സാങ്കേതിക സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിക്കുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സാധിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.