അബുദാബി:യു.എ.ഇയിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാൻ തൊഴിലുടമക്ക് ഉത്തരവാദിത്വമുണ്ടെന്നും തൊഴിൽ വകുപ്പിന്റ ഉത്തരവിൽ ചൂണ്ടിക്കാട്ടി.സത്രീകളെ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുക, അശ്ലീല പദപ്രയോഗങ്ങൾ നടത്തുക,ശാരീരികമായും മാനസികമായും ഉപദ്രവിക്കുക,ഭീഷണിപ്പെടുത്തുക തുടങ്ങിയവ ശിക്ഷാർഹമാണ്.തൊഴിലിടങ്ങളിൽ ഏതെങ്കിലും വിധമുള്ള അനുചിത പെരുമാറ്റങ്ങൾ നേരിട്ടാൽ കുറ്റക്കാരനായ സഹപ്രവർത്തകനെതിരേ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തൊഴിലുടമക്കോ പോലീസിനോ രേഖാമൂലം പരാതി നൽകണമെന്നും നിർദേശമുണ്ട്.