ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ മുൻപന്തിയിൽ സൗദിയിൽ നിന്നുള്ള റൂട്ടുകൾ

ജിദ്ദ:ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളുടെ പട്ടികയിൽ സൗദിയിൽ നിന്നുള്ള റൂട്ടുകൾ മുൻപന്തിയിൽ. അറബ്, ഉത്തരാഫ്രിക്ക മേഖലയിൽ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ ഒന്നാം സ്ഥാനത്ത് ജിദ്ദ-കയ്‌റോ റൂട്ട് ആണ്. റിയാദ്-കയ്‌റോ റൂട്ട് രണ്ടാം സ്ഥാനത്തും കുവൈത്ത്-കയ്‌റോ റൂട്ട് മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ മാസം ലോകത്ത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിൽ ജിദ്ദ-കയ്‌റോ റൂട്ട് രണ്ടാം സ്ഥാനത്തെത്തി. വളരെ കുറഞ്ഞ വ്യത്യാസത്തിലാണ് ഹോങ്കോംഗ്- തായ്‌പെയ് റൂട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്ത് ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ എട്ടാം സ്ഥാനം റിയാദ് -ദുബായ് റൂട്ടിനാണ്. പ്രശസ്തമായ ന്യൂയോർക്ക്- ലണ്ടൻ റൂട്ട് ഏഴാം സ്ഥാനത്താണ്. 6,500 സീറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് റിയാദ്-ദുബായ് റൂട്ടിനെ ന്യൂയോർക്ക്-ലണ്ടൻ റൂട്ട് തൊട്ടടുത്ത സ്ഥാനത്തേക്ക് പിന്തള്ളിയതെന്ന് ലണ്ടൻ ആസ്ഥാനമായി ഫ്‌ളൈറ്റ് ഡാറ്റാബേസസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഏവിയേഷൻ അനലിറ്റിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഒ.എ.ജി റിപ്പോർട്ട് വ്യക്തമാക്കി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!