ദോഹ:ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും പിടികൂടുന്ന ഓട്ടോമേറ്റഡ് റഡാറുകള്‍ സംബന്ധിച്ച ബോാധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. വിവിധ ഭാഷകളിലുള്ള ഫ്‌ളയറുകളും സാമൂഹ്യ മാധ്യമങ്ങളും പ്രയോജനപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ നടത്തുന്നത്. ഇംഗ്‌ളീഷിന് പുറമേ
മലയാളം, ഹിന്ദി , ഉറുദു ഭാഷകളിലും ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പുതിയ റഡാറുകള്‍ സംബന്ധിച്ച ഫ്‌ളയറുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ് .
ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന പല നിയമങ്ങളും സാധാരണ ജനക്കിലേക്കെത്തിക്കുവാനും കാര്യക്ഷമമായി നടപ്പാക്കുവാനും കമ്മ്യൂണിറ്റിയടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണം സഹായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണ സന്ദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് വന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും പിടികൂടുന്ന റഡാറുകള്‍ സ്ഥാപിച്ചതും ഇന്നലെ മുതല്‍ നിയമ ലംഘകരെ പിടികൂടാന്‍ തുടങ്ങുകയും ചെയ്തത് സംബന്ധിച്ച് സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് കാമ്പയിന്‍