ദോഹ:സാമ്പത്തിക ആസൂത്രണം, വിനിമയം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച ഖത്തറിൽ 2023 ന്റെ രണ്ടാം പാദം ബജറ്റിൽ 10 ബില്യൺ റിയാൽ മിച്ചം വന്നതായി ധനമന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾക്കനുസൃതമായി മിച്ചം വന്ന തുക ചെലവഴിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതു കടം കുറയ്ക്കുക, ഖത്തർ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം ഉയർത്തുക, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മുഖേന ഭാവി തലമുറയുടെ സമ്പാദ്യം വർധിപ്പിക്കുക എന്നിവക്കായാണ് മിച്ച ബജറ്റ് തുക ഉപയോഗിക്കുക
സൗദി അപ്ഡേറ്റ്സ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക