അബുദാബി:യു.എ.ഇ ഇന്ധന വില സമിതി 2023 സെപ്റ്റംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും, വില താഴെപ്പറയുന്നവയാണ്:
– സൂപ്പര്‍ 98 പെട്രോളിന് ലീറ്ററിന് 3.42 ദിര്‍ഹം (ഓഗസ്റ്റില്‍ 3.14 ദിര്‍ഹം)
– സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.31 ദിര്‍ഹം (കഴിഞ്ഞ മാസം 3.02 ദിര്‍ഹം)
– ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹം (ഓഗസ്റ്റില്‍ ലിറ്ററിന് 2.95 ദിര്‍ഹം)
– ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹം (കഴിഞ്ഞ മാസം 2.95 ദിര്‍ഹം)