അബുദാബി:അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അത്യാധുനികമായ പുതിയ ടെര്‍മിനല്‍ രണ്ടു മാസത്തിനകെ തുറക്കുമെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് അറിയിച്ചു.
നിര്‍മ്മാണ ഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നറിയപ്പെടുന്ന ടെര്‍മിനല്‍ എ 2023 നവംബര്‍ ആദ്യം പ്രവര്‍ത്തനം ആരംഭിക്കും.
742,000 ചതുരശ്ര മീറ്റര്‍ ഏരിയ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്, ഇത് അബുദാബി എയര്‍പോര്‍ട്ടി വഴിയുള്ള യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി ഗണ്യമായി വര്‍ധിപ്പിക്കും.
പ്രവര്‍ത്തനക്ഷമമായാല്‍, പുതിയ ടെര്‍മിനല്‍ പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളും. മണിക്കൂറില്‍ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാന്‍ കഴിയും. ഒരേ സമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും.