റിയാദ്:ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ കാമറകള്‍ വഴി പിഴ ഈടാക്കുന്ന സംവിധാനം ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ വഴി നിരീക്ഷിക്കുമെന്നും ഉടന്‍ തന്നെ പിഴ ഈടാക്കുമെന്നും സ്വദേശികളും വിദേശികളും അവരുടെ വാഹനങ്ങള്‍ക്ക് അപകട സമയങ്ങളില്‍ അവകാശങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസിയെടുക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.