റിയാദ്:ദുബ കസ്റ്റംസിൽ കാറുകളും സാധനങ്ങളും സെപ്റ്റംബർ ആറിന് ലേലം വിളിക്കുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സ്‌ക്രാപ്പ് കാർ ലൈസൻസ് ഉള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാകൂവെന്നും അധികൃതർ അറിയിച്ചു. വാങ്ങുന്നയാൾ ചരക്കുകളും കാറുകളും മൂന്നു ദിവസത്തിനുള്ളിൽ ഇവിടെനിന്ന് മാറ്റുകയും വേണം.
സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ പേരിൽ സാക്ഷ്യപ്പെടുത്തിയ ചെക്കിനൊപ്പം നിർബന്ധിത ഇൻഷുറൻസ് തുകയായ 50,000 റിയാൽ അടക്കുകയും വേണം. ലേലം നൽകിയ ഉടൻ മുഴുവൻ തുകയും നൽകേണ്ടി വരും. നിശ്ചിത ദിവസത്തിനകം കാറുകൾ ഇവിടെനിന്ന് മാറ്റിയില്ലെങ്കിൽ ഫ്‌ളോറിംഗ് ഫീസും നൽകേണ്ടി വരുമെന്നും ലേലത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുകൾ നൽകണമെന്നും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു.