മദീന- ജലം അമൂല്യ നിധിയാണെന്നും വിതരണം മനുഷ്യ മനസ്സുകളുടെ കാരുണ്യത്തിന്റ നിദർശനവും വറ്റാത്ത അനുകമ്പയുടെ അടയാളവുമാണെന്നും മദീന ഇമാം ശൈഖ് ഡോ സലാഹ് അൽ ബുദൈർ പ്രസ്താവിച്ചു. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം(ഖുത്തുബ) നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പാഴാക്കാതെ സൂക്ഷിക്കുക, വരൾച്ച ബാധിച്ച പ്രദേശത്തെ മനുഷ്യർക്കും ജന്തുജാലങ്ങൾക്കും കുടിപ്പിക്കുക എന്നത് മതം വിശ്വാസികളെ അനുശാസിക്കുന്ന കാര്യമാണ്. പാപങ്ങൾ പൊറുക്കപ്പെടാനും രക്ഷിതാവിന്റെ പുണ്യം നേടാനും ജല വിതരണം കാരണമാണ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചു ഭൂമിയെ സജീവമാകുന്നത് ദൈവത്തിന്റെ മഹത്തായ അനുഗ്രഹമാണ്. സ്വന്തം ആവശ്യം കഴിഞ്ഞ് വെള്ളം ബാക്കി ഉണ്ടായിട്ടും ആവശ്യപ്പെട്ടുവരുന്നവർക്ക് നൽകാതിരിക്കുന്നത് നരകം ഉറപ്പാക്കുന്ന മഹാപാതാകം കൂടിയാണ്. ജല സ്രോതസ്സുകൾ സംരക്ഷിക്കുകയും ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കുകയും വേണം- ശൈഖ് സലാഹ് അൽ ബു ദൈർ പറഞ്ഞു