ദോഹ:മൂന്ന് വർഷത്തിനിടെ 80 ലക്ഷത്തിലധികം മൽസ്യകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഖത്തർ ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8 ദശലക്ഷത്തിലധികം കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് ഖത്തറിലെ മത്സ്യകൃഷി മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന കേന്ദ്രം ഖത്തറിലെ വെള്ളത്തിലേക്ക് വിടുന്നതിനും മത്സ്യ ഫാമുകൾക്ക് നൽകുന്നതിനുമായി നാടൻ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു.
‘2020 മുതൽ 2022 വരെ 8 ദശലക്ഷം നാടൻ മത്സ്യ കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിച്ചത്. അവയിൽ നിന്ന് ഏകദേശം 6 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കടലിൽ തുറന്നുവിട്ടു. അൽ റയാൻ ടിവിയോട് സംസാരിക്കവേ’ അക്വാട്ടിക് റിസർച്ച് സെന്റർ ഡയറക്ടർ ഇബ്രാഹിം സൽമാൻ അൽ മുഹന്നദി പറഞ്ഞു.
ജി.സി.സിയിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഹമൂർ, ഷാം മത്സ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ ജല ഗവേഷണ കേന്ദ്രം വിജയിച്ചതായി അൽ മുഹന്നദി അവകാശപ്പെട്ടു. സെബൈറ്റിയും അൽ സഫിയും ഞങ്ങൾ നിർമ്മിച്ചു. ഇപ്പോൾ ഞങ്ങൾ അൽ ഷാഗ്ര മത്സ്യം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്,” അൽ മുഹന്നദി പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ 3,00,000 മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനായി അക്വാട്ടിക് റിസർച്ച് സെന്റർ നടത്തിപ്പുകാരുമായി പുതിയ കരാർ ഒപ്പിട്ടതായി അദ്ദേഹം പറഞ്ഞു. സമുദ്രജീവികൾക്കും മത്സ്യകൃഷിക്കുമുള്ള ഗവേഷണ യൂണിറ്റുകൾ ഉൾപ്പെടുന്ന ഖത്തറിലെ മത്സ്യകൃഷിയുടെ ഏറ്റവും വലിയ പദ്ധതിയാണ് ജല ഗവേഷണ കേന്ദ്രം, അൽ മുഹന്നദി പറഞ്ഞു. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കടലിൽ മൽസ്യസമ്പത്ത് ഉറപ്പാക്കാനും മത്സ്യ ഫാമുകൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകാനും ഗവേഷണ പ്രവർത്തനങ്ങൾ നടത്തി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് കടലിൽ വിടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മത്സ്യങ്ങൾക്കും ചെമ്മീനുകൾക്കുമായി ഞങ്ങൾക്ക് രണ്ട് ഹാച്ചറികളുണ്ട്, അവ അന്താരാഷ്ട്ര തലത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നു,’ അൽ മുഹന്നദി പറഞ്ഞു. ഫിഷ് ഹാച്ചറി ക്ലോസ്ഡ് ഇന്റൻസീവ് സിസ്റ്റം, റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്), ചെമ്മീൻ ഹാച്ചറി എന്നിവ ബയോഫ്‌ലോക് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.
റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രം ഗൾഫ് മേഖലയിലെ ഹമൂർ മത്സ്യങ്ങളുടെ ഏറ്റവും വലിയ കൃഷി പദ്ധതിയായി മാറിയെന്ന് അൽ മുഹന്നദി പറഞ്ഞു.
ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനായി വലിയ കുളങ്ങൾ നിർമിക്കുന്നതിനും ഗവേഷണ ആവശ്യങ്ങൾക്കായി മാതൃകാ ഫാം സ്ഥാപിക്കുന്നതിനും കേന്ദ്രത്തിന്റെ സൗകര്യം വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.