റിയാദ്- വാഹനങ്ങളുടെ വലതു വശത്തെ ഡോറിലൂടെ കുട്ടികളെ ഇറക്കുന്നത് പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾ വരുത്തിയേക്കാവുന്ന അപകടങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണമാകുമെന്ന് സൗദി ട്രാഫിക് വിഭാഗം. വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ പ്രവർത്തനമാരംഭിച്ച ശേഷം സൗദി ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലെ ബോധവൽക്കരണ വിഭാഗം ഇതു വ്യക്തമാക്കുന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന കുട്ടികൾ വലതു വശത്തെ ഡോറുകളിലൂടെ പിറകു വശത്തുനിന്നോ എതിർ ദിശയിൽ നിന്നോ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പു വരുത്തി ഇറങ്ങുന്നത് അപകട സാധ്യതയില്ലാതാക്കും.