*റിയാദ്* : സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ ബസുകള്‍ക്ക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.
ഏഴില്‍ കുറയാത്തതും ഒമ്പതില്‍ കൂടാത്തതുമായ സീറ്റുകളുള്ള കാറുകള്‍, 15ല്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാത്ത മിനിബസുകള്‍, 15ല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ ബസുകള്‍ എന്നിവയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ബസുകളായി ഉപയോഗിക്കേണ്ടത്.
ലൈസന്‍സുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുമതിയുള്ള വാഹനങ്ങള്‍ സുരക്ഷയും ഗണനിലവാരവുമടക്കം എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. പ്രത്യേക ലൈസന്‍സ് ലഭിക്കാതെയോ ഡ്രൈവര്‍ ബതാഖ ഇല്ലാതെയോ സ്‌കൂള്‍ ബസുകള്‍ ഓടിച്ചാല്‍ നിയമലംഘനമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി എല്ലാ രേഖകളും ലഭ്യമാകുമെന്ന് അതോറിറ്റി അറിയിച്ചു.
➖