ജീസാൻ: മലയാളികളുൾപടെ നൂറുകണക്കിനു പേർ ദൈനം ദിനമെത്തുന്ന സന്ദർശന കേന്ദ്രമാണ് സൗദിയുടെ തെക്കൻ നഗരമായ ജീസാനിനു സമീപമുള്ള വാദീ ലജബ് വെള്ളച്ചാട്ടം. 300 മുതൽ 800 മീറ്റർ വരെ കൂറ്റൻ പാറകൾ ഉയർന്നു നിൽക്കുന്ന ഊടുവഴിയിലൂടെ സഞ്ചരിച്ചു വേണം പ്രകൃതിരമണീയമായ വെള്ളച്ചാട്ടത്തിനടുത്തെത്താൻ. അതിമനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന മേഖലകൂടിയാണിത്. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ദിക്കാതെ വെള്ളച്ചാട്ടത്തിനടുത്തേക്കു പോകുന്നത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം, അപ്രതീക്ഷിത വെള്ളപ്പാച്ചിലിനിടയിൽ നിരവധി പേർ ഈ മേഖലയിൽ മരണപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയിലും വെള്ളപ്പാച്ചിലിനുമിടയിൽ നിന്നു കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സന്ദർശകർ രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കു വെച്ചു.
വീഡിയോ കാണാം