റിയാദ്:ഒരാഴ്ചക്കിടെ സൗദിയിൽ സൗദികളും വിദേശികളും ചെലവഴിച്ച പണത്തിന്റെ കണക്ക് 11.9 ബില്യൺ റിയാൽ ആണെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. 178.9 മില്യൻ ഇടപാടുകളാണ് നടന്നത്. ഈ മാസം ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.
ഉപഭോക്താക്കൾ റെസ്റ്റോറന്റുകളിലും കഫേകളിലുമായി 1.8 ബില്യൺ റിയാലും ഭക്ഷണ പാനീയങ്ങൾക്കായി 1.7 ബില്യൺ റിയാലും ചെലവഴിച്ചു, അതേസമയം പലചരക്കുകൾക്കും സേവനങ്ങൾക്കുമായി ഉണ്ടായ ചെലവ് 1.3 ബില്യൺ റിയാലാണ്.
വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കുമായി 822.6 മില്യൻ റിയാലും നിർമാണ സാമഗ്രികൾക്ക് 328.3 മില്യൻ റിയാലും വിദ്യാഭ്യാസത്തിന് 295.9 മില്യൻ റിയാലും ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് 223 മില്യൻ റിയാലും ചെലവഴിച്ചു.
ഗ്യാസ് സ്റ്റേഷനുകളിൽ 762.1 മില്യൻ റിയാലും ആരോഗ്യകാര്യങ്ങൾക്ക് 743.6 മില്യൻ റിയാലും ഫർണിച്ചറുകൾക്കായി 272 മില്യൻ റിയാലും ഹോട്ടലുകളിൽ 335.9 മില്യൻ റിയാലും ഉപഭോക്താക്കൾ ചെലവഴിച്ചു.
പൊതു സേവനമേഖലയിൽ 109.2 മില്യൻ റിയാൽ, ആഭരണങ്ങൾക്ക് 197.4 മില്യൻ റിയാൽ, വിനോദത്തിന് 279.1 മില്യൻ റിയാൽ, ഫോണിന് 94.3 മില്യൻ റിയാൽ, ഗതാഗതത്തിന് 703.4 മില്യൻ റിയാൽ, മറ്റ് പ്രവർത്തനങ്ങളുടെ മൂല്യം 1.9 ബില്യൺ എന്നിങ്ങനെയാണ് ചെലവ്.
പ്രതിവാര വിൽപ്പന മൂല്യം റിയാദിൽ 3.7 ബില്യൺ റിയാൽ, മക്കയിൽ 511.8 മില്യൻ റിയാൽ, മദീനയിൽ 480.7 മില്യൻ റിയാൽ, തബൂക്കിൽ 210.8 മില്യൻ റിയാൽ, 191.6 മില്യൻ റിയാൽ എന്നിങ്ങനെയാണ്. അബഹയിൽ 246.8 മില്യൻ റിയാലും ബുറൈദയിൽ 272.5 മില്യൻ റിയാലും അൽഖോബാറിൽ 320.7 മില്യൻ റിയാലും ദമാമിൽ 568.2 മില്യൻ റിയാലും ജിദ്ദയിൽ 1.7 ബില്യൺ റിയാലും മറ്റ് നഗരങ്ങളിൽ 3.6 ബില്യൺ റിയാലുമാണ് ചെലവ്.