ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദി തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ 20 ഷിപ്പിംഗ് ലൈനുകൾ

ജിദ്ദ – ഈ വർഷം ആദ്യ പകുതിയിൽ സൗദിയിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് സൗദി പോർട്ട്‌സ് അതോറിറ്റി 20 ഷിപ്പിംഗ് ലൈനുകൾ പുതുതായി ഏർപ്പെടുത്തി. വിദേശ വ്യാപാരവും കയറ്റുമതിയും വർധിപ്പിക്കാനും ലോക വിപണികളുമായുള്ള സൗദി അറേബ്യയുടെ ബന്ധം ശക്തമാക്കാനുമാണ് ജിദ്ദ, ദമാം, ജുബൈൽ തുറമുഖങ്ങളെ പാശ്ചാത്യ, പൗരസ്ത്യ രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതുതായി 20 ഷിപ്പിംഗ് ലൈനുകൾ ആരംഭിച്ചിരിക്കുന്നത്.
ഈ കൊല്ലം ആദ്യ പകുതിയിൽ സൗദി തുറമുഖങ്ങളിൽ കണ്ടെയ്‌നർ നീക്കം 15.12 ശതമാനം തോതിൽ വർധിച്ചു. ആറു മാസത്തിനിടെ രാജ്യത്തെ തുറമുഖങ്ങളിൽ 40,88,641 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 35,51,676 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. ട്രാൻസ്ഷിപ്‌മെന്റ് കണ്ടെയ്‌നറുകൾ 12.19 ശതമാനം തോതിൽ വർധിച്ച് 15,60,790 ആയി. കഴിഞ്ഞ വർഷം ആദ്യ ആറു മാസക്കാലത്ത് സൗദിയിലെ തുറമുഖങ്ങളിൽ 13,91,221 ട്രാൻസ്ഷിപ്‌മെന്റ് കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്.
ഇക്കാലയളവിൽ കപ്പൽ സർവീസുകളുടെ എണ്ണം 10.68 ശതമാനം തോതിൽ വർധിച്ചു. ആറു മാസത്തിനിടെ രാജ്യത്തെ തുറമുഖങ്ങളിൽ 5918 കപ്പൽ സർവീസുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5347 കപ്പൽ സർവീസുകളാണ് നടന്നത്. ആറു മാസത്തിനിടെ 1,08,35,620 ടൺ ഭക്ഷ്യവസ്തുക്കൾ തുറമുഖങ്ങൾ വവഴി ഇറക്കുമതി ചെയ്തു. ഭക്ഷ്യവസ്തു ഇറക്കുമതിയിൽ 9.82 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 98,66,753 ടൺ ഭക്ഷ്യവസ്തുക്കളാണ് ഇറക്കുമതി ചെയ്തത്.
കാർ ഇറക്കുമതി 26 ശതമാനം തോതിൽ വർധിച്ചു. ആറു മാസത്തിനിടെ 4,96,949 കാറുകൾ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 3,94,151 കാറുകളാണ് ഇറക്കുമതി ചെയ്തത്. യാത്രക്കാരുടെ എണ്ണം 60.8 ശതമാനം തോതിലും ഇറക്കുമതി ചെയ്ത കന്നുകാലികളുടെ എണ്ണം 95.7 ശതമാനം തോതിലും ഈ വർഷം വർധിച്ചു. ആറു മാസത്തിനിടെ രാജ്യത്തെ തുറമുഖങ്ങളിൽ 5,68,933 യാത്രക്കാരെ സ്വീകരിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ യാത്രക്കാർ 3,53,758 ആയിരുന്നു. ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലത്ത് 43,72,027 കന്നുകാലികളെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 22,32,987 കന്നുകാലികളെയാണ് ഇറക്കുമതി ചെയ്തത്.
ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദമാം തുറമുഖത്ത് 32,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലോജിസ്റ്റിക് സെന്റർ സ്ഥാപിക്കാൻ എക്‌സ്ട്ര കമ്പനിയുമായി സൗദി പോർട്ട്‌സ് അതോറിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ട്. ദക്ഷിണ ജിദ്ദയിലെ ഖുംറയിൽ 100 കോടി റിയാലിലേറെ നിക്ഷേപങ്ങളോടെ 30 ലക്ഷം ചതുരക്ര മീറ്റർ വിസ്തൃതിയിൽ സംയോജിത ലോജിസ്റ്റിക് സോൺ സ്ഥാപിക്കാൻ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സുമായും പോർട്ട്‌സ് അതോറിറ്റി കരാർ ഒപ്പുവെച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് സോണിന് സൗദി പോർട്ട്‌സ് അതോറിറ്റിയും മെർസക് കമ്പനിയും ജിദ്ദ തുറമുഖത്ത് ശിലാസ്ഥാപനം നിർവഹിച്ചിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!