എക്സിറ്റ് റീ എൻട്രി അടിച്ച ശേഷം വിദേശ തൊഴിലാളി അവധിക്കു പോയില്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിയുന്നതിനു മുമ്പ് അതു റദ്ദാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിലാണ് റദ്ദാക്കുന്നതെങ്കിൽ പിഴ നൽകേണ്ടതില്ല. അതിനു ശേഷമാണെങ്കിൽ ആയിരം റിയാൽ പിഴ നൽകണം. എക്‌സിറ്റ് റീ എൻട്രി അടിച്ചശേഷവും അവധിക്കു പോകാതിരുന്നതിന് കാരണം നിങ്ങളാണെങ്കിൽ പിഴ നൽകേണ്ടത് നിങ്ങളാണ്. അതിന് സ്‌പോൺസർ ഉത്തരവാദിയല്ല. അതേസമയം സ്‌പോൺസറുടെ നിർദേശാനുസരണമാണ് എക്‌സിറ്റ് റീ എൻട്രി അടിച്ച ശേഷം പോകാതിരുന്നതെങ്കിൽ പിഴ അടക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.