ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പാര്‍പ്പിട മേഖലയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്വതന്ത്ര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നായ യുകെ ആസ്ഥാനമായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ഡെസ്റ്റിനേഷന്‍ ഖത്തര്‍ 2023 റിപ്പോര്‍ട്ടാണ് ഇവ്വിഷയകമായ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. 2010-നും 2022-നും ഇടയില്‍ പാര്‍പ്പിട മേഖല 850,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ക്കായുള്ള പ്രൈം റെസിഡന്‍ഷ്യല്‍ ലീസിംഗ് മാര്‍ക്കറ്റില്‍ 2022-ല്‍ വാര്‍ഷിക വാടക ഏകദേശം 22 ശതമാനത്തോളം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു .