റിയാദ് : മന്ത്രാലയത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 51 വ്യാജ സൈറ്റുകള്‍ കണ്ടെത്തി നിരോധമേര്പെടുത്തിയതായി സൗദി വാണിജ്യവകുപ്പ് അറിയിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെതെന്ന പേരില്‍ ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കാരണങ്ങള്‍മൂലമാണ് സൈറ്റുകള്ക്കെതിരിലുള്ള നടപടികള്‍ക്കു കാരണമായി വിശദീകരിച്ചിരിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ക്കെല്ലാം വിലക്കു വീഴുമെന്ന് മുന്നറിയിപ്പു നല്കിയ സൗദി വാണിജ്യ മന്ത്രാലയം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ 1900 എന്ന നമ്പറില്‍ വിവരം റിപ്പോര്‍ട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു.