ദുബായ്:സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് യു.എ.ഇ ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത പ്രോസിക്യൂഷന്‍ ഓഫീസുകള്‍ സൃഷ്ടിക്കുന്നത് പരിവര്‍ത്തന പ്രോജക്റ്റുകളുടെ (ഗവണ്‍മെന്റ് ആക്‌സിലറേറ്ററുകള്‍) ഭാഗമാണ്. അതില്‍ നീതിന്യായ മന്ത്രാലയം നിലവില്‍ യു.എ.ഇയിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സിലുമായി ഏകോപിച്ച് പ്രവര്‍ത്തിക്കും.
കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങള്‍, പാപ്പരാവല്‍, മത്സര നിയന്ത്രണം, സാമ്പത്തിക വിപണികള്‍, ബൗദ്ധിക സ്വത്ത്, വ്യാപാരമുദ്രകള്‍ തുടങ്ങിയ സാമ്പത്തിക താല്‍പ്പര്യങ്ങളുള്ള കേസുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുന്നതിനും തടയുന്നതിനുമുള്ള ആദ്യപടി കൂടിയാണ് പുതിയ സംവിധാനം.