ജിദ്ദ: സൗദിയിൽ ആംബുലന്‍സ് സേവനദാതാവിനെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം തടവും ഒരു ദശലക്ഷം റിയാല്‍വരെ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചു നല്‍കും.
അപകടം നടന്ന സ്ഥലത്ത് ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിക്കേറ്റവരടക്കമുള്ളവര്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയന്ത്രണങ്ങള്‍. ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ആരോഗ്യ സംവിധാനത്തിലെ ഭാരം കുറയ്ക്കുന്നതിനും രോഗികളുടെ പരിചരണ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതിന്റെ സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനും നിയന്ത്രണങ്ങള്‍ സഹായിക്കും.
അതുകൊണ്ട്തന്നെ മാര്‍ഗ തടസ്സങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അത്യാഹിത കേസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരല്ലാത്തവര്‍ അപകടസ്ഥലത്ത് ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്.