ജിദ്ദ – ജോര്‍ജിയയിലേക്കു ടൂര്‍ പോയ സൗദി കുടുംബത്തെ ഞെട്ടിച്ച് മുറികളിലെല്ലാം ഒളിക്യാമറ.
വേനലവധിയാഘോഷിക്കാന്‍ നിരവധി സൗദി കുടുംബങ്ങളാണ് താരതമ്യേന ചൂടുകുറവുള്ള രാജ്യങ്ങളിലേക്ക് യാത്ര പോകാറുള്ളത്. ഇന്ത്യയില്‍നിന്നടക്കം നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനാവശ്യാര്‍ഥവും സന്ദര്‍ശനാര്‍ഥവും എത്തുന്ന രാജ്യമാണ് ജോര്‍ജിയ വേനലവധി ചെലവിടാന്‍ ജോര്‍ജിയയിലെത്തിയ സൗദി കുടുംബം താമസസ്ഥലത്ത് ഒളിക്യാമറകള്‍ കണ്ടു ഞെട്ടി. ഉടനെ സൗദി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കുടുംബം കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. ടൂറിസ്റ്റുകള്‍ ധാരാളമായി എത്താറുള്ള റിസോര്‍ട്ടുകളിലൊന്നാണ് സൗദി കുടുംബവും താമസിക്കാനെത്തിയത്. വിശദമായ പരിശോധനയില്‍ റിസോര്‍ട്ടിലെ കിടപ്പുമുറികളിലും പാസേജുകളിലും ഇടനാഴികകളിലുമെല്ലാം ഒളിക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തുകയായിരുന്നു. ഒളിക്യാമറകളുടെയെല്ലാം വീഡിയോ പകര്‍ത്തിയ ശേഷമാണ് സന്ദര്‍ശകകുടുംബം സൗദി എംബസിയിലും പോലീസിലും പരാതി നല്‍കിയത്. പുറംരാജ്യങ്ങളിലേക്കും മറ്റും സന്ദര്‍ശനം നടത്തുന്ന കുടുംബാംഗങ്ങളും അല്ലാത്തവരും ഇത്തരത്തില്‍ തങ്ങളുടെ സ്വകാര്യതകള്‍ നശിപ്പിക്കുന്ന കെണികള്‍ക്കിരയാകാതെ സൂക്ഷിപ്പിക്കണമെന്ന് സൗദി കുടുംബം എല്ലാവരെയും ഉണര്‍ത്തി.