ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിലേക്ക് നോർക്ക വഴിയുള്ള തൊഴിലവസരങ്ങളെ കുറിച്ച് അറിയാം

നോർക്ക വഴി റിക്രൂട്ട്മെന്റ്

തിരുവനന്തപുരം: സഊദിയില്‍ ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം.

അനസ്തേഷ്യ കൺസൾട്ടന്റ്
കാർഡിയാക് സർജറി/കാർഡിയോളജി,
എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,
എൻഡോസ്കോപ്പിക് സർജറി,
ഇഎൻടി, ഇഎൻടി / സ്പീച്ച് പാത്തോളജിസ്റ്റ്,
ഫാമിലി മെഡിസിൻ,
ഫാമിലി മെഡിസിൻ / ഡയബറ്റിസ് രോഗങ്ങൾ,
ജനറൽ സർജറി, ഇന്റേണൽ സർജറി / കരൾ, പാൻക്രിയാറ്റിക് സർജറി ,
ഇന്റേണൽ മെഡിസിൻ: ക്രിട്ടിക്കൽ കെയർ, ഇന്റേണൽ മെഡിസിൻ / ഡയബറ്റിസ്, ഇന്റേണൽ മെഡിസിൻ / എൻഡോക്രൈനോളജി, ഇന്റേണൽ മെഡിസിൻ / ഗ്യാസ്ട്രോളജി, ഇന്റേണൽ മെഡിസിൻ / ഹെമറ്റോളജി, ഇന്റേണൽ മെഡിസിൻ / infectious diseases ഇന്റേണൽ മെഡിസിൻ / നെഫ്രോളജി, ഇന്റേണൽ മെഡിസിൻ /
ന്യൂറോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ / ഇന്റേണൽ മെഡിസിൻ / ന്യൂറോളജിസ്റ്റ് / ലാബോററ്ററി മെഡിസിൻ ലബോറട്ടറി / ഹിസ്റ്റോപത്തോളജി,


മെഡിക്കൽ റീഹാബിലിറ്റേഷൻ,
ന്യൂറോ സർജൻ, ന്യൂറോ സർജറി,
ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി,
ഒഫ്താൽമോളജിസ്റ്റ് സർജറി,
ഓർത്തോപീഡിക് / spine
പീഡിയാട്രിക് കാർഡിയോളജി, ER
പീഡിയാട്രിക് / എൻഐസിയു,
പീഡിയാട്രിക് / സൈക്യാട്രിസ്റ്റ്,
പീഡിയാട്രിക്സ്,
പീഡിയാട്രിക്സ് തീവ്രപരിചരണം,
പ്ലാസ്റ്റിക് സർജറി,
സൈക്യാട്രി,
റേഡിയോളജി,
യൂറോളജി,
വാസ്കുലർ സർജറി

ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും http://www.norkaroots.org നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും http://www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.


ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ അയക്കേണ്ടതാണ്.

ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!