മക്ക- ഉംറ തീര്‍ഥാടകര്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന സമയക്രമം പാലിച്ചു തന്നെ ഉംറ നിര്‍വഹിക്കാന്‍ പരിശ്രമിക്കണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വിശ്വാസികളോട് അഭ്യര്‍ഥിച്ചു. വിശുദ്ധ ഹറമുകളിലെത്തുന്ന തീര്‍ഥാടകരും അല്ലാത്തവരും ഹറമുകളിലെയും മറ്റും സുരക്ഷ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഹജിന് ശേഷമുള്ള ഈ വര്‍ഷത്തെ ഉംറ സീസണ് ജൂലൈ 19 മുതല്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രതിദിനം ആയിക്കണക്കിനു ഉംറ തീര്‍ത്ഥാടകര്‍ വിദേശ രാജ്യങ്ങൡനിന്ന് സൗദിയിലെത്തിച്ചേരുന്നതു കൂടി പരിഗണിച്ചാണ് ഹജ് മന്ത്രാലയത്തിന്റെ അഭ്യര്‍ഥന. ഒരു കോടി ഉംറ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന സീസണില്‍ ഇഷ്യൂ ചെയ്യുന്ന ഉംറ പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ച് തന്നെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മതാഫിലും സഫാ-മര്വയിലുമെത്തുന്നത് തീര്‍ഥാടകരുടെ പ്രയാസവും കുറക്കാന്‍ സഹായകമാകും.