ജിദ്ദ:ജിദ്ദയിൽ കഴിഞ്ഞ ഒന്നര വർഷം മുമ്പു മുതൽ നടപ്പിലാക്കിയ ചേരി നവീകരണത്തിന്റെ ഭാഗമായുളള പൊളിച്ചു നീക്കൽ പൂർത്തിയായതായി മക്ക ഗവർണറേറ്റ് അറിയിച്ചു. പൊളിച്ചു നീക്കിയ പ്രദേശങ്ങളിലെയാളുകൾക്ക് സൗജന്യമായി താൽക്കാലിക താമസമേർപ്പെടുത്തുന്നതിനായി ഇതു വരെ 681.5 മില്യൺ റിയാൽ വാടകയായി നൽകുകയും ഒരു ലക്ഷത്തി എട്ടു സേവനങ്ങൾ ട്രാൻസ്പോർട്ടേഷൻ, ഭക്ഷണ കിറ്റുകൾ, കുട്ടികളുടെ പാൽപൊടി പാക്കറ്റുകൾ തുടങ്ങിയ ഇനങ്ങളിലും നൽകുകയുണ്ടായി. പ്രയാസം നേരിട്ട 277 കുടുംബങ്ങളിലെയാളുകൾക്ക് ജോലിയും 24,700 കുടുംബങ്ങൾക്ക് താമസ സൗകര്യവും ഏർപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ചേരി നവീകരണത്തിനായി തയാറാക്കിയ പദ്ധതി പ്രകാരം പൊളിച്ചു നീക്കൽ പൂർത്തിയായതായി ആഴ്ചകൾക്കു മുമ്പ് തന്നെ ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചിരുന്നു.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക