ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ശ്രീലങ്കൻ തൊഴിലാളികൾക്കുള്ള യോഗ്യതാ ടെസ്റ്റ് പ്രാബല്യത്തിൽ

റിയാദ്:വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായ തൊഴിൽ യോഗ്യതാ ടെസ്റ്റ് ശ്രീലങ്കയിൽ ആരംഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ വിസകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്ക് സ്വദേശങ്ങളിൽ വെച്ച് യോഗ്യതാ ടെസ്റ്റ് നടത്തുന്ന പദ്ധതി അടുത്തിടെ പാക്കിസ്ഥാനിലും ഇന്ത്യയിലും ബംഗ്ലാദേശിലും നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പദ്ധതി ശ്രീലങ്കയിലേക്കും വ്യാപിപ്പിച്ചത്.
പ്ലംബർ, ഇലക്ട്രീഷ്യൻ, കാർ ഇലക്ട്രീഷ്യൻ, കാർ മെക്കാനിക്ക്, കൂളിംഗ് ആന്റ് എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻ എന്നീ അഞ്ചു സ്‌പെഷ്യലൈസേഷനുകളിൽ ശ്രീലങ്കയിൽനിന്ന് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്കാണ് തുടക്കത്തിൽ യോഗ്യതാ ടെസ്റ്റ് നടത്തുന്നത്. ആകെ 23 സ്‌പെഷ്യലൈസേഷനുകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്ക് സ്വദേശങ്ങളിൽ വെച്ച് യോഗ്യതാ ടെസ്റ്റ് ബാധകമാക്കാനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. അഞ്ചു പ്രൊഫഷനുകളിൽ ശ്രീലങ്കയിൽ നിന്ന് സൗദിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്ക് വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിൽ യോഗ്യതാ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.


പ്രൊഫഷനൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആദ്യം പ്രൊഫഷനൽ വെരിഫിക്കേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിനുശേഷം തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. അംഗീകൃത പ്രൊഫഷനൽ വെരിഫിക്കേഷൻ സെന്ററിലെ പരീക്ഷാ മോണിട്ടർമാർ പരീക്ഷക്കു മുമ്പായി അപേക്ഷകന്റെ വിവരങ്ങൾ ഒത്തുനോക്കും. ഇതിനുശേഷം മൂല്യനിർണയഘട്ടം വിജയകരമായി മറികടക്കുന്നവർക്ക് പ്രൊഫഷനൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുകയാണ് ചെയ്യുക. ശ്രീലങ്കയിൽ നിന്നുള്ള പ്രൊഫഷനൽ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയക്കുള്ള അധിക വ്യവസ്ഥയായി പ്രൊഫഷനൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.


സൗദിയിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്തുന്ന യോഗ്യതാ ടെസ്റ്റ് പ്രോഗ്രാമിന്റെ നാലാംഘട്ടം മാസങ്ങൾക്കു മുമ്പ് നിലവിൽവന്നിട്ടുണ്ട്. ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്കാണ് നാലാം ഘട്ടത്തിൽ പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാം നിർബന്ധമാക്കിയത്. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള വൻകിട കമ്പനികളിലെ തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നിർബന്ധമാക്കിയത്. 500 മുതൽ 2,999 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്ക് രണ്ടാം ഘട്ടത്തിലും 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് മൂന്നാം ഘട്ടത്തിലും പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കി.
സൗദിയിൽ എട്ടു സ്‌പെഷ്യാലിറ്റികൾക്കു കീഴിൽ വരുന്ന 205 തൊഴിലുകൾ ഇതിനകം പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സൗദിയിൽ 23 തൊഴിൽ കുടുംബങ്ങളിൽപെടുന്ന 1,099 തൊഴിലുകൾ നിർവഹിക്കുന്നവർക്ക് തൊഴിൽ യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കാനാണ് തീരുമാനം.


പ്രൊഫഷനൽ തൊഴിലാളികൾക്ക് അവർ നിർവഹിക്കുന്ന തൊഴിലുകളിൽ ആവശ്യമായ പരിജ്ഞാനവും നൈപുണ്യങ്ങളും ഉണ്ടെന്നും മതിയായ യോഗ്യതകളുള്ള പ്രൊഫഷനൽ തൊഴിലാളികളെ മാത്രമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ഉറപ്പുവരുത്താനും തൊഴിൽ പരിജ്ഞാനവും ആവശ്യമായ നൈപുണ്യങ്ങളുമില്ലാത്തവരെ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്താക്കാനും സൗദി തൊഴിൽ വിപണിയിൽ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും തൊഴിലാളികളുടെ ശേഷികൾ പരിപോഷിപ്പിക്കാനും പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.
പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ സ്‌പെഷ്യലൈസേഷൻ മേഖലയിൽ വിദേശ തൊഴിലാളികൾക്ക് ആവശ്യമായ നൈപുണ്യങ്ങൾ സ്വായത്തമാണെന്ന് ഉറപ്പുവരുത്താൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് നടത്തുന്നത്. സൗദിയിലുള്ള തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കാനും വർക്ക് പെർമിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകൽ നിർബന്ധമാണ്. യോഗ്യതാ ടെസ്റ്റ് സർട്ടിഫിക്കറ്റ് കാലാവധി അഞ്ചു വർഷമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!