ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ചെങ്കടലിന്റെ തീരത്ത് ഏഴര ലക്ഷ്യത്തോളം സോളാർ പാനലുകൾ

ജിദ്ദ:ചെങ്കടൽ പദ്ധതിയുടെ ആദ്യ ഘട്ടം പ്രവർത്തിപ്പിക്കാൻ അഞ്ചു സൗരോർജ നിലയങ്ങളിലായി ഏഴര ലക്ഷത്തിലേറെ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയതായി റെഡ്‌സീ ഇന്റർനാഷണൽ കമ്പനി. ചെങ്കടൽ പദ്ധതി ആദ്യ ഘട്ടത്തിൽ 16 ഹോട്ടലുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും വിനോദ മേഖലകളും അടിസ്ഥാന സൗകര്യങ്ങളും അടങ്ങുന്നതാണ്. പുനരുപയോഗ ഊർജം ആശ്രയിക്കാനുള്ള പാരിസ്ഥിതിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആദ്യ ഘട്ടം പ്രവർത്തിപ്പിക്കാൻ ഏഴര ലക്ഷം സോളാർ പാനലുകൾ കമ്പനി സ്ഥാപിച്ചത്.
ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കൽ കമ്പനിയുടെ തുടക്കം മുതലുള്ള പ്രതിബദ്ധതയാണെന്ന് റെഡ്‌സീ കമ്പനി സി.ഇ.ഒ ജോൺ പഗാനൊ പറഞ്ഞു. പൂർണമായും പുനരുപയോഗ ഊർജത്തെ മാത്രം ആശ്രയിച്ച് ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നത് ഈ പ്രതിബദ്ധതയുടെ പ്രധാന ഭാഗമാണ്. ആദ്യ ഘട്ടം പ്രവർത്തിപ്പിക്കാൻ ആവശ്യമായ അഞ്ച് സോളാർ പവർ പ്ലാന്റുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായത് സുപ്രധാന നാഴികക്കല്ലാണ്.


പൂർണമായും പുനരുപയോഗ ഊർജം കൊണ്ടു മാത്രം പ്രവർത്തിക്കുന്ന മധ്യപൗരസ്ത്യ മേഖലയിലെ ആദ്യത്തെ വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കാനുള്ള കമ്പനിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. ലോകത്ത് ഇത്തരത്തിൽ പെട്ട ആദ്യ പദ്ധതിയാണിത്. ലോകത്തെവിടെയും ദേശീയ വൈദ്യുതി നിലയങ്ങളെ തീരെ അവലംബിക്കാതെ ഇത്രയും ബൃഹത്തായ ഒരു പദ്ധതിയും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ജോൺ പഗാനൊ പറഞ്ഞു.


റെഡ്‌സീ പദ്ധതി പ്രദേശത്ത് തുറക്കുന്ന ആദ്യ ഹോട്ടലായ സിക്‌സ് സെൻസ് സതേൺ ഡ്യൂൺസ് റിസോർട്ടിനു സമീപമാണ് സൗരോർജ വൈദ്യുതി നിലയങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്. മാസങ്ങൾക്കുള്ളിൽ ഹോട്ടൽ തുറക്കും. റിസോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ നിലവിൽ സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഡെസേർട്ട് റോക്ക് മൗണ്ടൻ റിസോർട്ടിനും ഷെബാര ഐലൻഡ് ഹോട്ടലിനും സമീപം രണ്ടു സൗരോർജ നിലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വലിപ്പമുള്ള മറ്റു രണ്ടു സൗരോർജ നിലയങ്ങൾ ബാക്കിയുള്ള റിസോർട്ടുകൾക്കും ടർട്ടിൽ ബേയിലെ 15 ബീച്ച് വില്ലകൾക്കും ആവശ്യമായ വൈദ്യുതി നൽകും.
1,200 മെഗാവാട്ട് ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ ബാറ്ററി സംഭരണ കേന്ദ്രമാണ് പദ്ധതി പ്രദേശത്ത് കമ്പനി നിർമിക്കുന്നത്. ചെങ്കടൽ പദ്ധതി പ്രദേശത്തെ ദേശീയ വൈദ്യുതി നിലയത്തിൽ നിന്ന് പൂർണമായും സ്വതന്ത്രമാക്കാൻ ഇത് പ്രാപ്തമാക്കും. ചെങ്കടൽ പദ്ധതി പ്രദേശത്തിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജത്തിലൂടെ കണ്ടെത്തും. പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ധാരാളം ടൂറിസം അനുഭവങ്ങൾ സന്ദർശകർക്ക് നൽകുന്നതിലൂടെ സുസ്ഥിരതക്കും ഉത്തരവാദിത്ത വികസനത്തിനുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായി, വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ചെങ്കടൽ, അമാലാ എന്നീ ഡെസ്റ്റിനേഷനുകൾ പ്രവർത്തിക്കുന്നു.


റെഡ്‌സീ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്നതു മുതൽ ടൂറിസ്റ്റ് റിസോർട്ടിലേക്കുള്ള യാത്രയിലും ദ്വീപുകൾക്കിടയിലെ സഞ്ചാരത്തിനും പുനരുപയോഗ ഊർജ സ്രോതസ്സുകളെ മാത്രം ആശ്രയിച്ചാണ് ചെങ്കടൽ പദ്ധതി പ്രദേശത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കുക എന്നതിനാൽ സന്ദർശകർക്ക് സമാനതകളില്ലാത്ത ഒരു ടൂറിസം അനുഭവം ലഭിക്കും. പദ്ധതി പ്രദേശത്ത് കരയിലും കടലിലും ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളും സൗരോർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!