ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഉംറ സർവീസ് ഇഷ്യൂ ചെയ്തു തുടങ്ങി,19 മുതൽ ഉംറക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാം

റിയാദ്:ഓണ്‍ലൈന്‍ ഉംറ സര്‍വീസ് ഇഷ്യു ചെയ്ത് തുടങ്ങിയതായി സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം https://www.nusuk.sa/ar/about വഴി വിസക്ക് അപേക്ഷ നല്‍കാം.
മൂഹറം ഒന്ന് അഥവാ ജൂലൈ 19 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്ക, മദീന എന്നിവിടങ്ങളിലേക്ക് മുസ്‌ലിംകള്‍ക്ക് എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവര്‍ക്ക് താമസം, ഗതാഗത സേവനങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് നുസുക് പ്ലാറ്റ്‌ഫോമിന്റെ സവിശേഷത.
ടൂറിസ്റ്റ് വിസയിലെത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സൗദിയിലേക്ക് വരുന്ന ഷെംഗന്‍, അമേരിക്ക, യു.കെ വിസയുള്ളവര്‍ക്കും സൗദിയില്‍ എത്തുന്നതിന് മുമ്പ് നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഫാമിലി സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ എന്നിവയില്‍ സൗദിയില്‍ എത്തിയവര്‍ക്കും നുസുക് വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാം.
വിശിഷ്ട ആരോഗ്യ സേവനങ്ങളുടെ സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ടുതന്നെ തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക 63% കുറച്ചും 24 മണിക്കൂറിനുള്ളില്‍ ഉംറ വിസ നല്‍കിയും 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി വിസ കാലാവധി നീട്ടിയും ഉംറ തീര്‍ഥാടകര്‍ക്ക് സഹായകമായ പല സൗകര്യങ്ങളും കഴിഞ്ഞ വര്‍ഷം മന്ത്രാലയം നടപ്പാക്കിയിരുന്നു.
ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തിനകത്ത് സുഖമായി സഞ്ചരിക്കാനും അതുല്യമായ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് പഠിക്കാനും അവരുടെ മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കാനും സൗകര്യമുണ്ട്. സ്ത്രീകള്‍ക്ക് മഹ്‌റമിന്റെ സാന്നിധ്യം ആവശ്യമില്ല.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!